അമീര്ഖാന് തന്റെ ഭാര്യയ്ക്കും മകനും ഒപ്പം. മകന് ജുനൈദ്. മുംബൈയിലെ പോഡര്‍ സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ക്രിക്കറ്റ്, സോസര്‍ , ചെസ്സ് എന്നിവയില്‍ താത്പര്യം.
മാധുരി ദീക്ഷതിന് രണ്ടു മക്കളാണുളളത്. കുടുംബത്തിനുവേണ്ടി അഭിനയത്തില്‍ നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി.
സെയ്ഫ് തന്റെ തന്റെ മക്കളോടൊപ്പം. സെയ്ഫ് അലി ഖാന് ബോളിവുഡ് സുന്ദരി കരീന കപൂറിനെ വിവാഹം കഴിക്കാനുളള ഒരുക്കത്തിലാണ്. എന്നാല്‍ ആദ്യ ഭാര്യയിലെ മക്കളെ അങ്ങനെയങ്ങ് മറക്കാനാകുമോ. ആദ്യ ഭാര്യ അമൃത സിംഗുമായുളള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായി.
പല ബോളിവുഡ് താരങ്ങളും തന്റെ കുടുംബത്തെ പൊതുപരിപാടികളില്‍ നിന്നുമെല്ലാം മാറ്റിനിര്‍ത്തുമ്പോള്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഷാറൂഖ് ഖാന് . എന്ത് ചടങ്ങിലും തന്റെ ഭാര്യ ഗൗരിയും മക്കള്‍ ആര്യനും സുഹാനയുമൊത്താണ് ഷാറൂഖ് എത്തുക.
കരീന കപൂറും കരിഷ്മയും പിന്നെ കരിഷ്മയുടെ മകള്‍ സമീറയും
മക്കള്‍ ജാന്‍വിയ്ക്കും ഖുശിയ്ക്കും ഒപ്പം ശ്രീദേവി.